ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും

ഡൽഹി: സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. 2027 ഫെബ്രുവരി 9 വരെയാണ് ചീഫ് ജസ്റ്റിസ് ആയി അദ്ദേഹത്തിന്റെ കാലാവധി.

ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകതയും സൂര്യകാന്തിനുണ്ട്. ജമ്മു–കശ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370), ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, പെഗാസസ് ചാര സോഫ്റ്റ്‌വെയർ കേസ് അടക്കം നിരവധി നിർണായക വിധികളിൽ പങ്കാളിയായിട്ടുണ്ട്.

ജീവിതവും നിയമപരമായ ഉയർച്ചയും

1962 ഫെബ്രുവരി 10-ന് ഹരിയാനയിലെ ഹിസാറിനടുത്തുള്ള ഒരു ചെറിയ കർഷക കുടുംബത്തിലാണ് സൂര്യകാന്ത് ജനിച്ചത്. പിതാവ് ഒരു സ്കൂൾ അധ്യാപകനായിരുന്നു.

38-ാം വയസിൽ— സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറൽ 2004 ജനുവരി: 42-ാം വയസിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ജഡ്ജി 14 വർഷം ഹൈക്കോടതിയിൽ സേവനം 2018 ഒക്ടോബർ: ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് 2019 മേയ്: സുപ്രീംകോടതി ജഡ്ജിയായി ഉയർച്ച 2024 നവംബർ: സുപ്രീം കോടതിയുടെ ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർമാൻ

മനുഷ്യാവകാശവും ഭരണഘടനാപരമായ വിഷയങ്ങളും ഉൾപ്പെട്ട ആയിരത്തിലധികം വിധികളിൽ പങ്കാളിയാണ് ജസ്റ്റിസ് സൂര്യകാന്ത്.

പ്രധാനപ്പെട്ട വിധികൾ

2023-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിവച്ച ആർട്ടിക്കിൾ 370 സംബന്ധിച്ച ചരിത്ര വിധിയുടെ ഭാഗവുമായിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി 9 നാണ് വിരമിക്കുന്നത്.

malayalampulse

malayalampulse