റോഡ് അപകടങ്ങൾക്കെതിരെയും തകർച്ചക്കെതിരെയും കാളവണ്ടിയാത്ര

പാലക്കാട്: കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പാലക്കാട് ഡി സിസി പ്രസിഡന്റ് ഏ തങ്കപ്പൻ.
പൊതുമരാമത്ത് വകുപ്പ് മന്ത്രി അഴിമതി നടത്തിയതിന്റെ തെളിവാണ് റോഡുകൾ ഒരു വർഷത്തിനുള്ളിൽ നശിക്കുന്നത്. . റോഡ് തകർച്ചയുടെ പേരിൽ രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ട്രോൾ നിർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടായത്. അദ്ദേഹം കൂട്ടിച്ചേർത്തു.
ചിറ്റൂർ മണ്ഡലത്തിലെ വണ്ണാമടയിൽ നിന്നും അത്തിക്കോട്ടേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കാളവണ്ടി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിറ്റൂർ മണ്ഡലത്തിലെ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള റോഡിൽ 15ലധികം പേർക്ക് റോഡ് തകർച്ച മൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്രയും അപകടങ്ങൾ നടന്നിട്ടും സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി ഇതുവരെ റോഡ് തകർച്ചയുള്ള നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ പാലക്കാട് പൊള്ളാച്ചി റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാളവണ്ടി സമരം നടത്തിയത്. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. കെ എസ് തണികാജലം, കെ.ഗോപാലസ്വാമി, ഇ സച്ചിദാനന്ദൻ, ഷെഫീഖ് അത്തിക്കോട്,കെ. രാജമാണിക്യം,പൊൻരാജ്, ദാമോദരൻ , എ ടി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു . രാമകൃഷ്ണൻ അധ്യക്ഷനായി

malayalampulse

malayalampulse