കണ്ണൂർ കണ്ണപുരം വാടക വീട്ടിൽ സ്ഫോടനം; ഒരാൾ മരിച്ചു, പലർക്കും പരിക്ക്

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ പുലർച്ചെ വൻ സ്ഫോടനം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു. ഒരാൾ മരിച്ചതായും, വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് കാരണം എന്ന് പോലീസ് നിഗമനം നടത്തുന്നു. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്ന രണ്ട് പേരാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്.

സ്ഫോടനത്തിന് പിന്നാലെ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടവിവരമറിഞ്ഞതോടെ കണ്ണപുരം പോലീസും തളിപ്പറമ്പിലെ ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.

വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപവാസികൾക്കും വലിയ ദുരിതം നേരിട്ടു. സമീപത്തെ വീടുകളിൽ വാതിലുകൾ തകർന്നതായും ചുമരുകളിൽ വിള്ളലുകൾ വീണതുമായാണ് റിപ്പോർട്ട്.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse