തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ബി. അശോക് സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. അദ്ദേഹത്തെ ഗതാഗത വകുപ്പിന് കീഴിലുള്ള കെ.ടിഡിഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റിയത്. നിലവിൽ ആ സ്ഥാനത്ത് ഇരുന്നിരുന്ന ടിങ്കു ബിസ്വാള്ക്കാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല നൽകിയത്.
കേര പദ്ധതി വാര്‍ത്ത ചോര്‍ച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായതെന്ന് സൂചന.
ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമങ്ങളിലേക്ക് എത്തിയത് അന്വേഷിക്കാൻ ബി. അശോകിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
അദ്ദേഹം സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍, കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്ത ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെ എത്തിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ കണ്ടെത്തലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കിയതെന്നും, അതിന് പിന്നാലെയാണ് അശോകിനെ സ്ഥലംമാറ്റിയതെന്നും വിവരമുണ്ട്.
