മേപ്പാടി ദുരന്തബാധിതർക്കു നഷ്ടപരിഹാരം; 2026 ഐടി നയത്തിന് അംഗീകാരം – മന്ത്രിസഭാ തീരുമാനങ്ങൾ

തിരുവനന്തപുരം: കേരള മന്ത്രിസഭ യോഗത്തിൽ ദുരന്താശ്വാസം മുതൽ ഐടി മേഖലയിലെ ഭാവി വികസനം വരെ ഉൾപ്പെടുന്ന നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തു.

മേപ്പാടി ഉരുൾപൊട്ടൽ: നഷ്ടപരിഹാരം

മേപ്പാടിയിലെ ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു.

പൂർണ്ണമായി നഷ്ടപ്പെട്ട ഓരോ കടയ്ക്കും ₹7 ലക്ഷം ഒന്നിലധികം കടമുറികൾ നഷ്ടപ്പെട്ടാൽ അധികമായി ഓരോന്നിന് ₹2.5 ലക്ഷം സംരംഭകർക്ക്: Manufacturing – പരമാവധി ₹20 ലക്ഷം Service – പരമാവധി ₹10 ലക്ഷം Trade – പരമാവധി ₹7 ലക്ഷം

ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ച് വയനാട് ജില്ലാ കളക്ടർ വഴി വിതരണം ചെയ്യും.

2026 ഐടി നയത്തിന് അംഗീകാരം

സംസ്ഥാനത്തിന്റെ 2026 ഐടി നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

പ്രധാന ലക്ഷ്യങ്ങൾ:

രാജ്യത്തെ ഐടി കയറ്റുമതിയിൽ 10% വിഹിതം നേടുക 5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക സ്റ്റാർട്ടപ്പുകൾ 20,000 ആയി വർധിപ്പിക്കുക എല്ലാ വീടുകളിലും 100% ഇന്റർനെറ്റ് ലഭ്യത AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ മുൻതൂക്കം

ഡിജിറ്റൽ ഗവണൻസ്, ക്ലൗഡ് സേവനങ്ങൾ, ഡാറ്റാ സെന്ററുകൾ, സൈബർ സുരക്ഷാ നിയമം എന്നിവയ്ക്കും നയം ഊന്നൽ നൽകുന്നു.

മറ്റു പ്രധാന തീരുമാനങ്ങൾ

കണ്ണൂരിലെ കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 65 തസ്തികകൾ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് പുതിയ സൊസൈറ്റി രൂപീകരണം എക്സൈസ് വകുപ്പിന് 35 വാഹനങ്ങൾ വാങ്ങൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ പുതിയ തസ്തിക സൃഷ്ടിക്കൽ കെപ്കോയ്ക്ക് നൽകിയ ഭൂമിയുടെ പാട്ടത്തുകയിൽ ഇളവ് കാസർഗോഡ് പീലിക്കോട് ക്ഷേത്രഭൂമി പതിച്ചു നൽകൽ

ജൽജീവൻ മിഷൻ പദ്ധതികൾക്ക് ടെണ്ടർ

ജൽ ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ പൈപ്പ് ലൈൻ, ജലവിതരണ പദ്ധതികൾക്ക് കോടികളുടെ ടെണ്ടറുകൾ അനുവദിച്ചു.

malayalampulse

malayalampulse