നിക്ഷേപം തേടിയെന്ന പേരിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയ 25 വിദേശ യാത്രകളിൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചിട്ടില്ല…മുഖ്യമന്ത്രി പിണറായി വിജയന്റെ കോടികളുടെ വിദേശ യാത്രകൾക്കുശേഷം നൽകിയ വമ്പൻ വാഗ്ദാനങ്ങൾ – വിവരാവകാശ വെളിപ്പെടുത്തലിൽ പാഴ് വാക്കുകളായി
വ്യവസായ വകുപ്പിനും കെ.എസ്.ഐ.ഡി.സി.ക്കും നൽകിയ വിവരാവകാശ മറുപടിയിൽ നിന്നാണ് സത്യാവസ്ഥ പുറത്ത് വന്നത്.
2016 മുതൽ 2025 വരെ യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിൻലാൻഡ്, നോർവേ, സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, ബഹ്‌റൈൻ, നെതർലാൻഡ്സ് ഉൾപ്പെടെ 25 വിദേശ യാത്രകൾ.
സർക്കാർ ചെലവിൽ നടത്തിയ യാത്രകളിൽ – നിക്ഷേപത്തിനായി ഒരു ധാരണാപത്രവും ഒപ്പുവച്ചിട്ടില്ല എന്നാണ് മറുപടി.
യാത്രകൾക്ക് കോടികൾ ചെലവഴിച്ചിട്ടും, നിയമസഭയിൽ പറഞ്ഞ “കോടികളുടെ നിക്ഷേപം വരുന്നു” എന്ന വാഗ്ദാനങ്ങൾ ഒന്നും യാഥാർത്ഥ്യമായില്ല.
ഉദാഹരണത്തിന്
• യുഎഇ 500 മില്യൺ ഡോളർ നിക്ഷേപിക്കും
• നോർവേ കമ്പനി 150 കോടി രൂപയുടെ ബാറ്ററി ഫാക്ടറി സ്ഥാപിക്കും
• ഹിന്ദുജ ഗ്രൂപ്പ് ഇംഗ്ലണ്ടിൽ നിന്ന് കോടികളുടെ നിക്ഷേപം നടത്തും
• ജപ്പാൻ, കൊറിയ രാജ്യങ്ങളിൽ നിന്ന് 300 കോടി രൂപയുടെ നിക്ഷേപം വരും
എന്നിവയെല്ലാം പാഴായി.
ചില യാത്രകളിൽ മുഖ്യമന്ത്രിയോടൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു. 2019-ലെ ജനീവ നിക്ഷേപക ഉച്ചകോടി, 2022-ലെ നോർവേ സന്ദർശനം എന്നിവയിൽ ഭാര്യ, മകൾ, കൊച്ചുമകൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജപ്പാൻ സന്ദർശനത്തിൽ വൻസംഘത്തോടൊപ്പം, ഓരോ അംഗത്തിനും പ്രതിദിനം 100 ഡോളർ അലവൻസും സർക്കാർ നൽകി.
വിദേശ യാത്രകളിൽ കോടികൾ ചെലവഴിച്ചിട്ടും കേരളത്തിലേക്ക് നിക്ഷേപം ഒന്നും കൊണ്ടുവരാനായില്ലെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു.
മുഖ്യമന്ത്രിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ – ജനങ്ങളോടുള്ള പാഴ് വാക്കുകളായിരുന്നോ എന്ന ചോദ്യമാണുയരുന്നത്.
