വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് ലഭിക്കുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മഞ്ഞ കാർഡ് ഉടമകൾക്കാണ് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 15 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം നാളെ (ആഗസ്റ്റ് 26) ആരംഭിച്ച് സെപ്റ്റംബർ 4-നകം പൂർത്തിയാക്കുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുപോലെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ കിറ്റ് ലഭിക്കില്ല. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാത്രമാണ് സൗജന്യ ഓണക്കിറ്റ്.

Advertisement

കിറ്റിൽ ലഭിക്കുന്ന സാധനങ്ങൾ (15 items):

പഞ്ചസാര – 1 കിലോ വെളിച്ചെണ്ണ – ½ ലിറ്റർ തുവരപ്പരിപ്പ് – 250 ഗ്രാം ചെറുപയർ പരിപ്പ് – 250 ഗ്രാം വൻപയർ – 250 ഗ്രാം കശുവണ്ടി – 50 ഗ്രാം നെയ്യ് – 50 എംഎൽ തേയില – 250 ഗ്രാം പായസം മിക്സ് – 200 ഗ്രാം സാമ്പാർ പൊടി – 100 ഗ്രാം ശബരി മുളക് – 100 ഗ്രാം മഞ്ഞൾപ്പൊടി – 100 ഗ്രാം മല്ലിപ്പൊടി – 100 ഗ്രാം ഉപ്പ് – 1 കിലോ തുണി സഞ്ചി

ആകെ ആറു ലക്ഷത്തിലേറെ എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്കും സൗജന്യ ഓണക്കിറ്റ് നൽകും.

അതേസമയം, ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് ബി.പി.എൽ, എ.പി.എൽ കാർഡുകൾ തമ്മിലുള്ള വ്യത്യാസമില്ലാതെ ലഭിക്കും.

Advertisement
malayalampulse

malayalampulse