ഓണക്കാല ചെലവുകൾക്കായി ട്രഷറി നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം ∙ ഓണക്കാലത്തെ ചെലവുകൾക്കായി സർക്കാർ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇതുവരെ 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്ക് മാത്രമായിരുന്ന നിയന്ത്രണം ഇനി മുതൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്കും ബാധകമാകും.

പത്തുലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി അനിവാര്യമാണ്. നിയന്ത്രണം കടുപ്പിച്ചതു സംബന്ധിച്ച നിർദേശം എല്ലാ ട്രഷറി ശാഖകൾക്കും കൈമാറിയിട്ടുണ്ട്.

എന്നാൽ, ഇടപാടുകാർക്ക് നിക്ഷേപം പിൻവലിക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും നിയന്ത്രണമില്ല.

ഓണക്കാല ചെലവുകൾക്കായി ഇരുപതിനായിരം കോടി രൂപ വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുളള ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണ്. എന്നാൽ, അത് ഓണത്തിനു മുൻപോ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപോ നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

malayalampulse

malayalampulse