നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിക്ക് ശേഷം പത്രിക സമർപ്പിക്കാം.

നവംബർ 21 ആണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം. സ്ഥാനാർത്ഥി നേരിട്ടോ, നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം.

നവംബർ 22-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു കൊണ്ടിരിക്കുമ്പോൾ, നവംബർ 24 വരെ പത്രിക പിൻവലിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.

ഘട്ടം 1 — ഡിസംബർ 9

തിരുവനന്തപുര, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ.

ഘട്ടം 2 — ഡിസംബർ 11

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 7 ജില്ലകളിൽ.

ഡിസംബർ 13-ന് വോട്ടെണ്ണൽ നടത്തും.

വിജ്ഞാപന തീയതി മുതൽ നവംബർ 21 വരെ നാമനിർദേശ പത്രിക നൽകാം.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂര്‍ത്തിയായി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അറിയിച്ചു. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് (മട്ടന്നൂർ നഗരസഭ ഒഴികെ). ആകെ 23,576 വാർഡുകളിലെ തെരഞ്ഞെടുപ്പാണ്. സംസ്ഥാനത്ത് 33,746 പോളിങ് സ്റ്റേഷനുകൾ 1,37,922 ബാലറ്റ് യൂണിറ്റുകൾ 50,691 കൺട്രോൾ യൂണിറ്റുകൾ 1,249 റിട്ടേണിങ് ഓഫീസർമാർ വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി 70,000 പൊലീസുകാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം തടയാൻ പ്രത്യേക നടപടികൾ ആകെ 2.50 ലക്ഷം പേർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ

മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടത്തുന്നുവെങ്കിലും പെരുമാറ്റച്ചട്ടം ഇവിടെ പ്രാബല്യത്തിലുണ്ടാകും.

malayalampulse

malayalampulse