പൂജാ ബമ്പര്‍ ഒന്നാം സമ്മാനം JD 545542 ടിക്കറ്റിന്; ഭാഗ്യം വീണ്ടും പാലക്കാട്ട്

ഒന്നാം സമ്മാനം ലഭിച്ചത് പാലക്കാട്ടെ എസ് സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ്

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിൻ്റെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി ജെഡി 545542 ആണ് ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔപചാരിക ചടങ്ങുകളില്ലാതെയാണ് നറുക്കെടുപ്പ് നടന്നത്. ഏകദേശം ആറ് കോടിയോളം രൂപയാണ് നികുതി ഇളവ് കഴിഞ്ഞ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ചത് പാലക്കാട്ടെ എസ് സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ്.

ഓരോ പരമ്പരയ്ക്കും ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. പത്ത് പേര്‍ക്ക് അഞ്ച് ലക്ഷം വീതമാണ് മൂന്നാം സമ്മാനമായി ലഭിക്കുക. അഞ്ചു പേര്‍ക്ക് മൂന്ന് ലക്ഷം വീതമാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും. 300 രൂപ വിലയില്‍ 40 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇത്തവണ വില്‍പ്പന നടന്നത്. 

പൂജാ ബമ്പറിൻ്റെ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഒക്ടോബര്‍ നാലിനാണ് പ്രകാശനം ചെയ്തത്. തിരുവോണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിന് മുന്നോടിയായി തിരുവനന്തപുരം ഗോർക്കി ഭവനിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം നടന്നത്. പൂജാ ബമ്പർ ടിക്കറ്റ് വഴി ആകെ 3,32,130 സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെയാണ് ആകെ 332130 സമ്മാനങ്ങൾ നല്‍കുക.

രണ്ടാം സമ്മാനം – ഒരു കോടി രൂപ വീതം

JA 838734

JB 124349

JC 385583

JD 676775

JE 553135

മൂന്നാം സമ്മാനം 5 ലക്ഷം വീതം

JA 399845

JB 661634

JC 175464

JD 549209

JE 264942

JA 369495

JB 556571

JC 732838

JD 354656

JE 824957

നാലാം സമ്മാനം മൂന്ന് ലക്ഷം വീതം

JA 170839

JB 404255

JC 585262

JD 259802

JE 645037.

അഞ്ചാം സമ്മാനം 2 ലക്ഷം വീതം

JA 855675

JB 688025

JC 297320

JD 380870

JE 587787

malayalampulse

malayalampulse