തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയ മുതല്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് India Meteorological Department അറിയിച്ചു.
തെക്ക് കിഴക്കന്‍ Bay of Bengal മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം Arabian Sea മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നേരത്തെ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതോടെ മഴ തുടരുമെന്നാണ് വിലയിരുത്തല്‍.
