കേരളത്തിൽ ഇന്നും വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമുകൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരാനാണ് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന തിരമാല മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും തുടരും.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഡാമുകൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്.
ഛത്തീസ്ഗഡ്: ബസ്തറിൽ പ്രളയത്തിൽ എട്ട് പേർ മരിച്ചു, നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ. ജമ്മു കശ്മീർ: മഴക്കെടുതിയിൽ മരണം 40 കടന്നു, വൈഷ്ണോ ദേവി തീർത്ഥാടന യാത്രയ്ക്കിടെ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരെ തേടി തിരച്ചിൽ തുടരുന്നു. ഉത്തരാഖണ്ഡ്: കനത്ത മഴ തുടരുന്നു. പഞ്ചാബ്, ഹരിയാന, ഡൽഹി: പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഒരു ആഴ്ച കൂടി ശക്തമായ മഴ തുടരുമെന്നതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
