വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു; 2025 ജനുവരി 1 വരെ 18 വയസാകുന്നവർക്ക് പേര് ചേർക്കാം

തിരുവനന്തപുരം: പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നു. എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സവിശേഷ തിരിച്ചറിയൽ നമ്പർ (Unique ID) നൽകും.

2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഭേദഗതി വരുത്താനും അവസരം ലഭിക്കും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കിയവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാനും അപേക്ഷിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.sec.kerala.gov.in സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള “Green Election, Clean Election” ആശയം മുന്നോട്ട് കൊണ്ടുപോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

malayalampulse

malayalampulse