ഖാണ്ഡ്വയിൽ ദസറ ദുരന്തം; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 13 മരണം, കുട്ടികൾ ഉൾപ്പെടെ

ഭോപ്പാൽ: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ വൻ ദുരന്തം. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പടെ 13 പേർ മരിച്ചു.

വിഗ്രഹനിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് ട്രോളിയിൽ 25 പേർ ഉണ്ടായിരുന്നു. 12 വയസ്സുകാരൻ അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ചെയ്തതോടെ ട്രോളി നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരിൽ 10 കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ പലരും കുട്ടികളാണ്. അപകടത്തിൽപ്പെട്ട മറ്റ് ചിലർക്കായി ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

malayalampulse

malayalampulse