കെ.ജെ ഷൈൻ വിവാദം: ‘കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേല’; പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ നടക്കില്ല – എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സതീശൻ പറഞ്ഞ “ബോംബ്” ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും, കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പ്രചരണത്തിന് പിന്നിൽ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർട്ടിയിൽ ആഭ്യന്തര പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ ഇത്തരം പ്രചാരണങ്ങൾ നടക്കില്ലെന്നും, എറണാകുളത്ത് വലിയ സ്ത്രീവിരുദ്ധ പ്രചാരവേല നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണറെ ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും ആർ.എസ്.എസ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

malayalampulse

malayalampulse