കെ.എം ഷാജഹാനെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു വിട്ടു
ഷാജഹാൻ മെമ്മറി കാർഡ് കൈമാറി, വീണ്ടും ഹാജരാകണം
ഷാജഹാനെതിരെ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധം
കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായി വിളിക്കപ്പെട്ട കെ.എം ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വിട്ടയച്ചു.
അപവാദ വീഡിയോ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് ഷാജഹാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി. കേസിൽ ഷാജഹാനെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജഹാനെ ഏകദേശം അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട എല്ലാ തെളിവുകളും താൻ നൽകിയിട്ടുണ്ടെന്ന് ഷാജഹാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്റ്റേഷൻ പുറത്ത് തമ്പടിച്ചിരുന്ന പ്രാദേശിക സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഷാജഹാനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പോലീസ് ഷാജഹാനെ തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി. അപവാദ പരാതിയിൽ അന്വേഷണം ഊർജിതമാണെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.
അതേസമയം, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസിനോട് റിപ്പോർട്ട് തേടി.
