കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രം: നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രമെഴുതി ബിജെപി. നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കൗൺസിലർ വിനീത സജീവൻ തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് അംഗം നറുക്കെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഒൻപത് അംഗങ്ങളുള്ള സമിതിയിൽ നാല് യുഡിഎഫ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ഒരു എൽഡിഎഫ് അംഗവുമാണ് ഉണ്ടായിരുന്നത്. ആകെ എട്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിൽ ആറെണ്ണം എൽഡിഎഫിനും ഓരോന്നുവീതം യുഡിഎഫിനും ബിജെപിക്കും ലഭിച്ചു.

അതേസമയം, പത്ത് വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യുഡിഎഫ് പിടിച്ചെടുക്കുന്നത്.

malayalampulse

malayalampulse