തിരുവനന്തപുരം: കെപിസിസി യോഗത്തിൽ അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പരിഹാസ പരാമർശം. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് “മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റ് ആയിരുന്നെങ്കില്‍, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റ്” എന്നാണ് പറഞ്ഞത്.
സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച സണ്ണി ജോസഫ്, താൻ പങ്കെടുത്ത വിവിധ പരിപാടികൾ വിശദമായി എണ്ണിപ്പറഞ്ഞു. തുടർന്ന് നേതാക്കളുടെ ഇടപെടലിൽ സുരേഷ് പരാമർശം പിൻവലിച്ചു.
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടി
നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ കെപിസിസി നടപടിക്ക് നിർദേശം നൽകി. ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ പങ്കാളിത്തം അന്വേഷിക്കാനും യോഗം തീരുമാനിച്ചു. ഇത്തരം ആക്രമണങ്ങൾ തിരിച്ചടിയാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
സൈബര്‍ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ നേതാക്കൾക്ക് വ്യക്തതയില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
