തിരുവനന്തപുരം: കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്തേക്ക് ഹൈബി ഈഡൻ എം.പിയെ നിയമിച്ചു. നിലവിലെ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സംഘാടക സമിതി പുതിയ നിയമനം പ്രഖ്യാപിക്കുകയായിരുന്നു.
ഇനി മുതൽ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ സോഷ്യൽ മീഡിയ സെൽ എന്ന പേരിൽ അറിയപ്പെടും. ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ, “പ്രൊഫഷണൽ സംഘത്തെ നിയോഗിച്ച് സോഷ്യൽ മീഡിയ സംഘത്തെ കൂടുതൽ ശക്തമാക്കും” എന്ന് ഹൈബി ഈഡൻ വ്യക്തമാക്കി.
ബീഡി–ബിഹാർ പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് വി.ടി. ബൽറാം നിലപാട് മാറ്റിയത്. “സോഷ്യൽ മീഡിയ കൂടുതൽ പ്രൊഫഷണലായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും, അതിനായി അനുഭവസമ്പന്നരായ വ്യക്തികളെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിക്കണമെന്നുമായിരുന്നു തന്റെ ആവശ്യം” എന്ന് അദ്ദേഹം വ്യക്തമാക്കി.
