തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം KSRTCയിൽ ബോണസ് വിതരണം ആരംഭിച്ചെങ്കിലും പത്തിൽ താഴെ പേർക്ക് മാത്രമാണ് അർഹത ലഭിച്ചത്. ഇവർക്ക് ₹7000 വീതമാണ് ലഭിക്കുക.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
ട്രാൻസ്പോ പ്രദർശന വേദിയിൽ ഓണശമ്പളത്തോടൊപ്പം ബോണസും ഉണ്ടാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ചതോടെ ജീവനക്കാരിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ബോണസിനുള്ള ശമ്പളപരിധി 24,000 രൂപ മാത്രമായതിനാൽ, 22,500 സ്ഥിരം ജീവനക്കാരിൽ ഭൂരിഭാഗവും (35,000-ന് മുകളിൽ ശമ്പളം വാങ്ങുന്നവർ) അർഹരല്ലാതായി.
സാമ്പത്തിക പ്രതിസന്ധി കാരണം ബോണസ് പരിധി ഉയർത്താനാവില്ലെന്നതാണ് മാനേജ്മെന്റിന്റെ നിലപാട്.
🔹 കരാർ, താത്കാലിക, ബദലി ജീവനക്കാർക്കും ₹1000 വീതം ഉത്സവബത്ത നൽകും.
🔹 ബോണസും ഉത്സവബത്തയും നൽകാൻ ഏകദേശം ₹4.5 കോടി രൂപ ചെലവാകും.
🔹 ഓണാവധിക്ക് മുമ്പായി ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് ജീവനക്കാർക്ക് ആശ്വാസമായി.
