ഓണം ബമ്പറടിച്ച് കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം, ഒരുദിവസം നേടി ₹10.19 കോടി

തിരുവനന്തപുരം:

ഓണകാലത്ത് കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. സെപ്റ്റംബർ 8-നാണ് കെഎസ്ആർടിസി ₹10.19 കോടി രൂപയുടെ വരുമാനം നേടിയത്.

മുൻപ് 2024 ഡിസംബർ 23-ന് ശബരിമല സീസണിൽ നേടിയ ₹9.22 കോടി രൂപ എന്ന വരുമാന റെക്കോർഡിനെയാണ് മറികടന്നത്. 2024 സെപ്റ്റംബർ 14-ലെ ഓണക്കാല റെക്കോഡായ ₹8.29 കോടി രൂപ വരുമാനത്തെയും കെഎസ്ആർടിസി മറികടന്നു.

രാജ്യത്തുടനീളം 4607 ബസുകൾ ഓപ്പറേറ്റ് ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളാണ് ലക്ഷ്യം സാധ്യമാക്കാൻ കാരണമായത്.

ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഷ്കരണ നടപടികളും കെഎസ്ആർടിസി മാനേജ്മെന്റിന്റെ പുതിയ നടപടികളും മുന്നേറ്റത്തിന് സഹായകമായി. പുതിയ ബസുകളുടെ വരവും സേവനങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടി.

കെഎസ്ആർടിസിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും, ഈ നേട്ടത്തിൽ പങ്കാളികളായ ജീവനക്കാർക്കും, കെഎസ്ആർടിസിയോട് വിശ്വാസം പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തി.

📢 കെഎസ്ആർടിസി സ്മാർട്ട് ട്രാവൽ കാർഡുകളിൽ പരസ്യത്തിന് അവസരം

കെഎസ്ആർടിസിയുടെ പുതിയ സ്മാർട്ട് ട്രാവൽ കാർഡുകളുടെ പിൻവശത്ത് പരസ്യം ചെയ്യാൻ സ്ഥാപനങ്ങൾക്കും ബ്രാൻഡുകൾക്കും അവസരം.

ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്നത് 1 ലക്ഷം കാർഡുകളാണ്.

പരസ്യ നിരക്കുകൾ:

10,000 കാർഡുകൾ വരെ → ₹60 / കാർഡ് 10,001 – 50,000 വരെ → ₹55 / കാർഡ് 50,001 ന് മുകളിൽ → ₹50 / കാർഡ്

malayalampulse

malayalampulse