ഈ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ; യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകും: പി.കെ കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പറയുന്നതുപോലെ തന്നെ ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തലും ആകുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തമായി പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന സർക്കാരിനെ വിമർശിച്ച അദ്ദേഹം,
കാവൽ ഏൽപ്പിച്ചവരാണ് കളവ് നടത്തിയത് എന്നും ആരോപിച്ചു. മുൻപ് വെൽഫയർ പാർട്ടിയുമായി ബന്ധം പുലർത്തിയവരാണ് ഇപ്പോൾ ലീഗിനെ കുറ്റപ്പെടുത്തുന്നതെന്ന് എംവി ഗോവിന്ദന് മറുപടിയായി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പ്രതികരിച്ചു.

malayalampulse

malayalampulse