KUWJ വാർഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം: പത്തനംതിട്ടയുടെ സാംസ്കാരിക പൊലിമ പള്ളിയോടം രൂപത്തിൽ

പത്തനംതിട്ട: മുതിർന്ന മാധ്യമ പ്രവർത്തകനും പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റുമായ സജിത്ത് പരമേശ്വരൻ രൂപകൽപ്പന ചെയ്ത കെ യു ഡ് ബ്ലു ജെ (KUWJ) സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ലോഗോ ഇന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു.

പത്തനംതിട്ടയുടെ സാംസ്കാരിക പൊലിമയെ പ്രതിനിധാനം ചെയ്യുന്ന പള്ളിയോടമാണ് ലോഗോയുടെ മുഖ്യ പ്രമേയം. ആകാശ ദൃശ്യത്തിൽ നിന്നുള്ള ഈ ഡിസൈനിൽ കൂമ്പ് ഭാഗത്ത് പത്രപ്രവർത്തനത്തിന്റെ പ്രതീകമായ പേനയും അമര ഭാഗത്ത് വിഷ്വൽ മീഡിയയെ പ്രതിനിധാനം ചെയ്യുന്ന മൈക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

സഹ്യപർവത ശിവരാം മുതൽ അപ്പർ കുട്ടനാടുവരെയുള്ള പത്തനംതിട്ടയുടെ ഭൂമിശാസ്ത്ര ഭംഗിയെയാണ് പിന്നിലത്തെ രൂപകൽപ്പന പ്രതിനിധാനം ചെയ്യുന്നത്.

വാർഷിക സമ്മേളനം നവംബർ 8-ന്

പത്തനംതിട്ടയിൽ നവംബർ 8-ന് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

malayalampulse

malayalampulse