പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടി | ലക്ഷ്മി പ്രിയയുടെ പേര് വോട്ടർ ലിസ്റ്റിൽ ഇല്ല, റോഡ് ഷോ റദ്ദാക്കി

എറണാകുളം: പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്കും എൻഡിഎക്കും അപ്രതീക്ഷിത തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം. വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തിയതോടെ ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി.

കേന്ദ്രമന്ത്രി എത്തിയിട്ടും സ്ഥാനാർഥി എത്താതിരുന്നതോടെ വിവാദം ഉയർന്നു. ആരോഗ്യ പ്രശ്നം മൂലമാണ് എത്താതിരുന്നതെന്നാണ് ലക്ഷ്മി പ്രിയയുടെ വിശദീകരണം. അതേസമയം, പകരം സ്ഥാനാർഥിയായി ട്വന്റി 20യുടെ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിബി ഏലിയാസിന്റെ പേരാണ് പരിഗണനയിൽ ഉള്ളത്.

ട്വന്റി 20യുടെ സ്ഥാനാർഥിയായാണ് ലക്ഷ്മി പ്രിയയെ പ്രഖ്യാപിച്ചിരുന്നത്. ഒരു പാർട്ടിയിലും അംഗത്വമില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെ പ്രശംസിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികൾ ചൂണ്ടിക്കാട്ടിയും ലക്ഷ്മി പ്രിയ രംഗത്തെത്തിയിരുന്നു. തന്റെ പ്രചാരണത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ പങ്കെടുക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചിരുന്നു.

malayalampulse

malayalampulse