ലാലിന് റാപ്പും വശമുണ്ടോ? ‘ഓടും കുതിര ചാടും കുതിര’യിലെ വെറൈറ്റി റാപ്പ് ഗാനം പുറത്ത്

ഫഹദ് ഫാസിൽ–കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യിലെ പുതിയ റാപ്പ് ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസിനൊപ്പം നടൻ ലാൽ റാപ്പ് ആലപിച്ചിരിക്കുന്നു.

കൊച്ചി: മലയാളത്തിലെ പ്രേക്ഷകർക്ക് പുതുമ നിറഞ്ഞ സംഗീതാനുഭവവുമായി ‘ഓടും കുതിര ചാടും കുതിര’ സിനിമയുടെ റാപ്പ് ഫ്യൂഷൻ ഗാനം പുറത്തിറങ്ങി.

ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ച ‘തൂക്കിയിരിക്കും’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രത്യേകത എന്തെന്നാൽ, ഗാനത്തിൽ നടൻ ലാൽ തന്നെ ജസ്റ്റിൻ വർഗീസിനൊപ്പം റാപ്പ് പാടിയിരിക്കുന്നത്. റാപ്പ് പോർഷനുകൾ പാടിയത് വെനോ മിസ്, വരികൾ എഴുതിയത് സുഹൈൽ കോയ.

WhatsApp Invitation:

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രത്തിൽ സംഗീതത്തിനൊപ്പം പുതുമ നിറച്ചാണ് ഗാനം എത്തുന്നത്.

റൊമാന്റിക് കോമഡി ജോണറിൽ വരുന്ന ചിത്രം ഓഗസ്റ്റ് 29-ന് റിലീസ് ചെയ്യും. നിരവധി ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം അൽത്താഫ് സലിം സംവിധാനം ചെയ്യുന്നു. തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകർക്ക് ഓണസമ്മാനമായി ചിത്രം തീയേറ്ററുകളിൽ എത്തുന്നു.

malayalampulse

malayalampulse