കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും ഈ നവംബർ മാസത്തിൽ കേരളത്തിലെത്തുന്നു. അർജന്റീനൻ ടീമിന്റെ മത്സരത്തിന് വേദിയാക്കാൻ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം സജ്ജമാക്കാൻ കായികവകുപ്പ് ജിസിഡിഎയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുമ്പ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് വേദിയാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, യാത്രാ സൗകര്യങ്ങൾക്കും സുരക്ഷയ്ക്കും അനുയോജ്യമായതിനാൽ കൊച്ചിയിലെ കലൂർ സ്റ്റേഡിയം അന്തിമ വേദിയാക്കാനാണ് സർക്കാർ തീരുമാനമെടുത്തതെന്നാണ് വിവരം.
അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം മെസ്സി കേരളത്തിലെത്തും എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരപ്രകാരം ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് വ്യക്തമാക്കുന്നു.
