ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ Women’s Reservation Act പ്രകാരം ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 33 ശതമാനം വനിതാസംവരണം നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നീങ്ങുന്നു. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കപ്പെടാനിടയുണ്ട്.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ പുനർനിർണയിക്കുന്ന (ഡിലിമിറ്റേഷൻ) നടപടികൾക്ക് പിന്നാലെ ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 816 ആയി ഉയരാനാണ് സാധ്യത. ഇതിൽ 33 ശതമാനം പ്രകാരം 273 സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യപ്പെടും.
ഇതോടൊപ്പം സംസ്ഥാനങ്ങളിലെയും നിയമസഭാ സീറ്റുകളിൽ വർധന ഉണ്ടാകും. കേരളത്തിൽ ലോക്‌സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആയും നിയമസഭാ അംഗസംഖ്യ 140ൽ നിന്ന് 210 ആയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വനിതാസംവരണ നിയമം നടപ്പാക്കുന്നതിന് മുൻപ് ഡിലിമിറ്റേഷനും പുതിയ സെൻസസ് ഡാറ്റയും അനിവാര്യമായതിനാൽ പ്രക്രിയ വേഗത്തിലാക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്.
