ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകനു നേരെ ഇഡി കെട്ടിച്ചമച്ച നോട്ടീസ് അയച്ചതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വസ്തുതകളില്ലാത്ത നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അസംബന്ധമാണെന്ന് കണ്ട് ഇഡി നോട്ടീസ് പിന്‍വലിച്ചുവെന്നും ബിജെപി സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റാണ് ഇഡിയെന്നും എം.എ. ബേബി വിമർശിച്ചു.
കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in
Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp
ശബരിമല കൊള്ള കേസിൽ പാർട്ടിക്ക് ഒളിക്കാനൊന്നുമില്ലെന്നും അന്വേഷണം സുതാര്യമായി നടക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി. തെറ്റ് ചെയ്തവർ ആരായാലും വെളിച്ചത്തുകൊണ്ട് വരുമെന്നും അന്വേഷണത്തിൽ പാർട്ടിക്ക് യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ലെന്ന് എം.എ. ബേബി വ്യക്തമാക്കി. 29 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. മുന്നണിയിലെ പുതിയ പാർട്ടികൾക്ക് ആർ.ജെ.ഡി സീറ്റ് വിട്ടുകൊടുക്കുമെന്നും തേജസ്വി യാദവ് ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
