നടുറോഡിൽ മന്ത്രിപുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം

തിരുവനന്തപുരം ∙ നടുറോഡിൽ വാഹന വഴിമാറ്റം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയും തമ്മിൽ കടുത്ത തർക്കം.

ഇന്നലെ രാത്രി 11 മണിയോടെയാണ് തലസ്ഥാനത്തെ ശാസ്തമംഗലത്ത് വച്ച് സംഭവം നടന്നത്. ഏകദേശം 15 മിനിറ്റോളം ഇരുവരും തമ്മിൽ വാക്കേറ്റം നീണ്ടു.

തർക്കം രൂക്ഷമായതോടെ മ്യൂസിയം പൊലീസ് ഇടപെട്ട് മാധവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും പരിശോധനയിൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

ആദ്യഘട്ടത്തിൽ വിനോദ് കൃഷ്ണ രേഖാമൂലം പരാതി നൽകിയിരുന്നുവെങ്കിലും തുടർന്ന് ഇരുവരും തമ്മിൽ ധാരണയിലെത്തിയതിനാൽ കേസ് എടുക്കാതെ പൊലീസ് വിട്ടയച്ചു. ജിഡി എൻട്രിയിൽ രേഖപ്പെടുത്തിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചത്.

malayalampulse

malayalampulse