മലപ്പുറത്ത് കാർ ആക്രമിച്ച് 2 കോടി രൂപ കവർന്നു

മലപ്പുറം: മലപ്പുറത്ത് വൻ കവർച്ച. സ്ഥലം വിറ്റ പണവുമായി കാറിൽ വരികയായിരുന്നു രണ്ടംഗ സംഘം. നാല് പേർ അടങ്ങിയ മാരകായുധധാരികൾ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയും, ബാഗിൽ സൂക്ഷിച്ചിരുന്ന 1 കോടി 95 ലക്ഷം രൂപ കവർന്നെടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

തിരൂരങ്ങാടി തെയ്യാനിക്കൽ ഹൈസ്‌കൂൾ പടിയിൽവച്ചാണ് കവർച്ച നടന്നത്. അറയ്ക്കൽ സ്വദേശി മുഹമ്മദ് ഹനീഫയും മുഹമ്മദ് അഷ്‌റഫുമാണ് വൻതുക പണവുമായി സഞ്ചരിച്ചിരുന്നത്. കൊടിഞ്ഞിയിൽ മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള വസ്തു വിറ്റാണ് ഈ തുക ലഭിച്ചത്.

മറ്റൊരു കാറിൽ എത്തിയ സംഘം വടിയും വാളും ഉപയോഗിച്ച് വാഹനം തകർത്ത ശേഷം പണം കൈക്കലാക്കി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

malayalampulse

malayalampulse