മലപ്പുറം ബീരഞ്ചിറയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ കൊടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിൽകൂടി പോയ യുവാവിന്റെ ബൈക്കിന് മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. നായയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മലപ്പുറത്ത് നായ ചാടി ബൈക്ക് അപകടം; യുവാവ് ആശുപത്രിയിൽ
