മലപ്പുറത്ത് വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ ചെങ്കൽ ക്വാറി മാഫിയകളുടെ ആക്രമണം

മലപ്പുറം: കൂട്ടിലങ്ങാടി പഞ്ചായത്ത് അംഗം ദിൽഷ ഷെഫീഖ്ക്ക് നേരെ ചെങ്കൽ ക്വാറി മാഫിയകൾ ആക്രമണം നടത്തി. പ്രദേശത്ത് അനധികൃതമായി ചെങ്കൽ കടത്തുന്നതിനെതിരെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞതാണ് സംഘർഷത്തിനും തുടര്‍ന്നുണ്ടായ ആക്രമണത്തിനും കാരണം.

പരിക്കേറ്റ ദിൽഷ ഷെഫീഖിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് നേരത്തെ പലവട്ടം ചെങ്കൽ മാഫിയകളുടെ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

malayalampulse

malayalampulse