മലപ്പുറം മഞ്ചേരിയിൽ പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് മെഡിക്കൽ സംഘം. Government Medical College Manjeriയിലെ ഡോക്ടർമാരാണ് തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് വിജയകരമായി പുറത്തെടുത്തത്.
മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് കളിക്കുന്നതിനിടെ ബോട്ടിൽ അടപ്പ് കുടുങ്ങിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടപ്പ് നീക്കം ചെയ്യാൻ സാധിച്ചില്ല.
തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൊണ്ടയിൽ പൂർണമായും അടഞ്ഞ നിലയിൽ കുടുങ്ങിയിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി Dr. Shanavas, Dr. Sneha, Dr. Sayan എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായമായത്.
