കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് ആക്രമണം; പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
മഞ്ചേരി (മലപ്പുറം): മലപ്പുറം മഞ്ചേരി പട്ടണത്തിൽ ഞെട്ടിക്കുന്ന കൊലപാതകം. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ ആണു മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക വിവരം പ്രകാരം, കാടുവെട്ടുന്ന യന്ത്രം (കട്ടിംഗ് മെഷീൻ) ഉപയോഗിച്ചാണ് പ്രവീണിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
സംഭവം ഇന്നലെ രാത്രിയോടെയായിരുന്നു. ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ നിലത്ത് വീണ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രതിയെയും ആയുധത്തെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണം വ്യക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
