ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ

ഉത്രാട ദിനത്തിൽ 38 ലക്ഷത്തിലധികം ലിറ്റർ പാൽ വിറ്റു

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാൽ, തൈര് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ടു. ഉത്രാട ദിനത്തിൽ 38 ലക്ഷത്തിലധികം ലിറ്റർ പാൽ വിറ്റു.

38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മിൽമ വിറ്റത്. കഴിഞ്ഞവർഷം പാലിന്റെ വിൽപ്പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു.

malayalampulse

malayalampulse