മലപ്പുറം: സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണത് എംഎൽഎയുടെ കാർ. കെപിഎ മജീദ് എംഎൽഎ സഞ്ചരിച്ച വാഹനം കരിമ്പിൻ കാച്ചെടിയിൽ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു. സംഭവം ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു. കാച്ചെടിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ എംഎൽഎയുടെ കാർ റോഡിനരികിലെ ചാലിലേക്കാണ് വീണത്.
പിന്നീട് നാട്ടുകാർ ചേർന്ന് മറ്റൊരു വാഹനം കൊണ്ടുവന്ന് കാർ വലിച്ചുകയറ്റുകയായിരുന്നു. പ്രദേശത്തെ വെള്ളക്കെട്ട് കാരണം ഇത്തരം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വിഷയത്തിൽ പ്രതികരിക്കാൻ എംഎൽഎ ഇതുവരെ തയ്യാറായിട്ടില്ല.
