റെഡ് കാർപ്പറ്റിൽ ചായ വിൽക്കുന്ന മോദി; എഐ വീഡിയോ പോസ്റ്റ് ചെയ്ത് കോൺഗ്രസ് നേതാവ്, വിവാദം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ കോൺഗ്രസ് നേതാവ് രാഗിണി നായക് പങ്കുവെച്ച എഐ വീഡിയോയോട് ബിജെപി രൂക്ഷ പ്രതികരണം.

ന്യൂഡൽഹി:

പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപഹസിക്കുന്ന രീതിയിലുള്ള ഒരു എഐ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് കോൺഗ്രസ് വിവാദത്തിൽ പിടിഞ്ഞു. പ്രധാനമന്ത്രി റെഡ് കാർപ്പറ്റിൽ ഗ്ലാസും കെറ്റിലും പിടിച്ച് ചായ വിൽക്കുന്ന രീതിയിലുള്ള എഐ വീഡിയോയാണ് കോൺഗ്രസ് നേതാവ് രാഗിണി നായക് പോസ്റ്റ് ചെയ്തത്.

‘ഇതാരാണ് ചെയ്തത്?’ എന്ന ക്യാപ്ഷനോടൊപ്പം ചിരിക്കുന്ന സ്മൈലിയും ചേർത്ത് നൽകിയ പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

വീഡിയോ പുറത്തുവന്നതോടെ ബിജെപി നേതാക്കൾ ശക്തമായി പ്രതികരിച്ചു. പോസ്റ്റ് “ലജ്ജാകരം” എന്നും “ഉദ്ദേശപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമം” എന്നുമാണ് ബിജെപി ആരോപിച്ചത്.

നരേന്ദ്ര മോദി തൻ്റെ കുട്ടിക്കാലത്ത് ഗുജറാത്തിലെ വാദ്‌നഗർ റെയിൽ‌വേ സ്റ്റേഷനിൽ പിതാവിനെ സഹായിച്ച് ചായ വിൽക്കുന്നുണ്ടായിരുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ‘ചായ്‌വാല’ എന്ന പരിഹാസം പലപ്പോഴും ഉയർന്നത്. ഇപ്പോൾ എഐ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ വീഡിയോ പങ്കുവെച്ചത് വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

malayalampulse

malayalampulse