മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ

തിരുവനന്തപുരം: പ്രധാനമന്ത്രി Narendra Modiയെ പുകഴ്ത്തി നടൻ Mohanlal. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. വാക്കുകളിൽ ഒതുക്കാനാകാത്ത വ്യക്തിത്വമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനുവേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ ഈ പരാമർശം. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

സമീപകാലത്ത് മുഖ്യമന്ത്രി Pinarayi Vijayanയുമായി നടത്തിയ അഭിമുഖം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് മോദിയെ പ്രശംസിക്കുന്ന മോഹൻലാലിന്റെ പോഡ്കാസ്റ്റ് പുറത്ത് വന്നത്.

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പറഞ്ഞു. മോദി രാജ്യത്തെ സ്വന്തം അമ്മയെപ്പോലെ കാണുന്ന നേതാവാണെന്നും അദ്ദേഹം ഒരു യോഗിയെപ്പോലുള്ള വ്യക്തിത്വമാണെന്നും ലാൽ അഭിപ്രായപ്പെട്ടു.

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന മോദിയുടെ പ്രവർത്തനരീതി പഠിക്കേണ്ടതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മോദിയുടെ അടുത്തുനിന്നാൽ സ്നേഹവും ആത്മീയതയും അനുഭവിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

malayalampulse

malayalampulse