ബെംഗളൂരു: രാജ്യത്ത് വൻ ബജറ്റിൽ ചിത്രങ്ങൾ ഒന്നിനു പിന്നാലെ എത്തുമ്പോൾ, ചെറിയൊരു ചിത്രമാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി മാറിയത്.
കെജിഎഫിന് ശേഷമാണ് കന്നഡ സിനിമകള്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതും വൻ കളക്ഷൻ നേടുകയും ചെയ്യുന്നത് എന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ അതിനു മുമ്പ് ഒരു കൊച്ചു ചിത്രം വമ്പൻ വിജയം നേടിയ കഥയാണ് വായനക്കാരുടെ ഓര്‍മയിലേക്ക് എത്തിക്കുന്നത്.
2006-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘മുങ്കാരു മളെ ’ (Mungaru Male) വെറും 70 ലക്ഷം രൂപ ബജറ്റിൽ പൂർത്തിയാക്കിയതാണ്. എന്നാൽ അതിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 75 കോടി രൂപ വരെ എത്തി.
വിജയത്തിന്റെ കഥ:
ജാനർ: കോമഡി ഡ്രാമ
സംവിധാനം: യോഗരാജ് ഭട്ട്
നടീനടന്മാർ: ഗണേഷ്, പൂജ ഗാന്ധി, അനന്ത് നാഗ്, പത്മജ റാവു, ജയ്ജഗദീഷ്, സുധ, ദിഗന്ത്, സഞ്ചിത ഷെട്ടി
ഛായാഗ്രാഹണം: എസ്. കൃഷ്ണ സംഗീതം: മനോ മൂർത്തി
‘കെ.ജെ.എഫ്’ പോലുള്ള വൻ വിജയങ്ങൾക്കുമുമ്പ് തന്നെ, കന്നഡ സിനിമയെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയത് ‘മുങ്ങാരു മളെ’ ആയിരുന്നു. ചെറിയ ബജറ്റിൽ നിന്ന് സൂപ്പർഹിറ്റായ കഥ, ഇന്നും ഇന്ത്യൻ സിനിമയിൽ പഠിക്കപ്പെടുന്ന വിജയകഥയാണ്.
