തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവുമായി മുസ്‌ലിം ലീഗ്‌

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമായിരുന്ന ‘മൂന്നു ടേം’ വ്യവസ്ഥയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. വിജയസാധ്യതക്കണ് പ്രാധാന്യം നല്‍കേണ്ടത്. മൂന്നുടേം വ്യവസ്ഥയുടെ പേരില്‍, സീറ്റുകള്‍ നിഷേധിക്കരുതെന്നും, ബന്ധപ്പെട്ട കമ്മിറ്റികളുടെ ഐകകണ്‌ഠ്യേനയുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ല അധ്യക്ഷന്മാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും കത്തയച്ചു. എന്നാല്‍, മൂന്നു തവണ ജനപ്രതിനിധികളായവര്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ലെന്ന് കത്തില്‍ പ്രത്യേകം എടുത്തുപറയുന്നു.

മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇത്തവണ ഇളവ് നല്‍കി. നേരത്തെ വ്യവസ്ഥ മൂലം മാറി നിന്നവര്‍ക്ക് അനിവാര്യമാണെങ്കില്‍ മത്സരിക്കാം എന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സര്‍ക്കുലര്‍. മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി മാത്രം മതി. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്നാണ് ലീഗിന്റെ ന്യായീകരണം.

malayalampulse

malayalampulse