ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് എൻ. പ്രശാന്ത് ഐഎഎസ്; ‘മാധ്യമ വിചാരണയും ചട്ടലംഘനമാണ്’

തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറക്കലിനെതിരെ സ്വീകരിച്ച നടപടികളെ തുറന്നടിച്ച് ഐഎഎസ് ഓഫീസർ എൻ. പ്രശാന്ത്. ‘ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതു’യും ‘അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു’ എന്ന പേരിൽ ഹാരിസിനെതിരെ നടപടി സ്വീകരിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രശാന്ത് വിമർശനവുമായി രംഗത്തെത്തിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കെ മുഴുനീള പത്രസമ്മേളനം നടത്തി കേസിനെ സ്വാധീനിക്കാൻ സാധ്യതയുള്ള വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നതും അതേ തരത്തിലുള്ള പെരുമാറ്റച്ചട്ടലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒന്ന് ചട്ടലംഘനമാണെങ്കിൽ മറ്റേതും അതുപോലെ തന്നെയാണ്,” എന്നാണ് പ്രശാന്തിന്റെ വിലയിരുത്തൽ.

ഒരു സ്ഥാപനത്തിന്റെ തലവൻ, അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ്, കീഴുദ്യോഗസ്ഥനെ പരസ്യമായി കുറ്റവാളിയായി ചിത്രീകരിക്കുന്നത് സുതാര്യതയല്ലെന്നും അത് മാധ്യമ വിചാരണയ്ക്കു തുല്യമാണെന്നും പ്രശാന്ത് ആരോപിച്ചു.

malayalampulse

malayalampulse