തിരുവനന്തപുരം: പ്രധാനമന്ത്രി Narendra Modi വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. ഏപ്രിൽ 4-നാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുക. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം Palakkad നടന്ന പൊതുപരിപാടിയിലും Thrissur നഗരത്തിൽ നടത്തിയ റോഡ് ഷോയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള സമീപ മണ്ഡലങ്ങളിൽ നിന്ന് പ്രവർത്തകർ പങ്കെടുക്കും. ഏകദേശം 30,000 പേർ പങ്കെടുക്കുന്ന പരിപാടിയാകും ഇതെന്ന് Anoop Antony അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകർക്ക് ഈ പരിപാടി ആവേശം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
