പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ, ചെന്താമര നാലേകാല്‍ ലക്ഷം രൂപ പിഴയും അടയ്ക്കണം.
കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മുന്‍വൈരാഗ്യത്തോടുകൂടിയ ആസൂത്രിതമായ കൊലപാതകമാണിതെന്ന് കോടതി നിരീക്ഷിച്ചു. ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്’ എന്ന തലത്തിലേക്ക് ഈ കേസ് എത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
2019 ആഗസ്റ്റ് 31-നാണ് പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണക്കാരിയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നങ്ങളാല്‍ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിന് പിന്നില്‍ സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്നായിരുന്നു പ്രതിയുടെ തെറ്റിദ്ധാരണ.
സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര പിന്നീട് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
#Palakkad #Nenmara #SajithaMurder #Chenthamara #KeralaCrimeNews #CourtVerdict #DoubleLifeTerm #KeralaNews
