രാജ്യത്ത് ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി നിയമം

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ 2026 കേന്ദ്ര ബജറ്റിൽ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. നികുതി നിയമങ്ങൾ ലഘൂകരിച്ച പുതിയ നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

ഐടി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. അതേസമയം, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.

പുതിയ നിയമപ്രകാരം ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴശിക്ഷ മാത്രമാകും. എന്നാൽ വരുമാനം ഉദ്ദേശപൂർവം തെറ്റിച്ച് കാണിച്ചാൽ 100 ശതമാനം വരെ പിഴ ഈടാക്കും. ആദായ നികുതി സേവനങ്ങളെല്ലാം ഒറ്റകുടക്കീഴിൽ കൊണ്ടുവരുന്നതാണ് നിയമത്തിന്റെ ലക്ഷ്യം.

വിദേശത്തേക്ക് പണം അയക്കുന്നതിന് ഈടാക്കുന്ന നികുതി കുറയ്ക്കും. വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. വിദേശ യാത്രയുടെ TCS 2 ശതമാനമായി കുറച്ചിട്ടുണ്ട്. വൈദ്യ പഠനത്തിനുള്ള TCS-ഉം 2 ശതമാനമാക്കി. നികുതി ദായകർക്കായി ബൈ ബാക്ക് പദ്ധതിയും നടപ്പാക്കും.

ഡാറ്റ സേവന ദാതാക്കൾക്ക് വൻ നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന നിർമാണ മേഖലയിലെ ഇറക്കുമതിക്ക് നികുതിയിളവ് അനുവദിച്ചു. ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് ക്ലൗഡ് സർവീസ് നൽകുന്ന കമ്പനികൾക്കും നികുതിയിളവുണ്ട്. കൂടാതെ 17 കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി.

malayalampulse

malayalampulse