നിലമ്പൂർ: എറണാകുളത്ത് നിന്നും നിലമ്പൂരിലേക്കെത്തിയ മെമുവിന് നഗരത്തില്‍ ആവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ലോക്കോ പൈലറ്റിനും യാത്രക്കാര്‍ക്കും മധുരം നല്‍കിയും വാദ്യമേളങ്ങളോടെയുമായിരുന്നു വരവേറ്റത്.
യു.ഡി.എഫ് നേതാക്കളും റെയില്‍വെ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും വ്യാപാരി സമൂഹവും സ്വീകരണത്തിനുണ്ടായിരുന്നു. നിശ്ചയിച്ച സമയമായ 10.05ന് രണ്ട് മിനിട്ട് മുമ്പാണ് മെമു നിലമ്പൂരിലെത്തിയത്.
Video:
എറണാകുളം-ഷൊര്‍ണൂര്‍ മെമുവിനെ നിലമ്പൂരിലേക്ക് നീട്ടാനുള്ള തീരുമാനം പ്രിയങ്ക ഗാന്ധി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിലൂടെ സാധ്യമായതാണ്. രാത്രി എത്തുന്ന ആലപ്പുഴ കണ്ണൂർ ഇന്റർസിറ്റി, എറണാകുളം – ഷൊർണുർ മേമു രണ്ടിലുള്ള യാത്രക്കാർക്ക് വളരെ യാത്രാ സഹായമാണ് പുതിയ മെമു സർവീസ്.
പുതിയ സമയക്രമ പ്രകാരം പുലര്‍ച്ചെ 3.45 ന് നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് മടങ്ങും. 4.55ന് ഷൊര്‍ണൂരിലെത്തും. രാത്രി 8.40 ന് ഷൊർണൂരിൽ നിന്നും പുറപ്പെടും.
വി.എ. കരീം, പാലോളി മെഹബൂബ്, എ. ഗോപിനാഥ്, നാണിക്കൂട്ടി കൂമഞ്ചേരി, ജോഷ്വ കോശി, യു. നരേന്ദ്രന്‍, വിനോദ് പി. മേനോന്‍, ഷേര്‍ളി മോള്‍ തുടങ്ങിയവരും സ്വീകരണത്തിനുണ്ടായിരുന്നു.
