ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27ന് ആരംഭിക്കും

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷയും ക്ഷേമനിധി പെൻഷനുകളും ഒക്ടോബർ 27 മുതൽ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കും. ക്ഷേമപെൻഷൻ വിതരണം നടത്തുന്നതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് പെൻഷൻ തുക എത്തിക്കുക. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തി പെൻഷൻ വിതരണം നടത്തും.

8.46 ലക്ഷം ഗുണഭോക്താക്കൾക്ക് ദേശീയ പെൻഷൻ പദ്ധതിയിലൂടെ ലഭിക്കേണ്ട കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നൽകേണ്ടതാണ്. ഇതിനായി ആവശ്യമായ ₹24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അനുവദിച്ചു.

കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് (PFMS) സംവിധാനമാണ് ഈ വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യേണ്ടത്.

ഇതുവരെ ഈ സർക്കാർ ₹43,653 കോടി രൂപ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി ചെലവിട്ടതായി ധനകാര്യമന്ത്രി അറിയിച്ചു.

malayalampulse

malayalampulse