മലപ്പുറം വെളിയങ്കോട് കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷം വിവാദമായി. രൂപമാറ്റം വരുത്തിയ ആറു കാറുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടകരമായി വാഹനം ഓടിച്ചതിന് കേസും പിഴയും.
മലപ്പുറം: ഓണാഘോഷം അതിരുവിട്ടതോടെ വെളിയങ്കോട് കോളേജിലെ വിദ്യാർത്ഥികൾ കൊണ്ടുവന്ന ആറു കാറുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം വെളിയങ്കോട് എം ടി എം കോളേജിലാണ് സംഭവം.
ഓണാഘോഷത്തിനായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്. പെരുമ്പടപ്പ് പൊലീസ് ആണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
വിദ്യാർത്ഥികൾ അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ ഓടിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് പിഴ ചുമത്തി, വാഹനം ഓടിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പൊതു സ്ഥലങ്ങളിൽ നിയമലംഘനത്തോടെയുള്ള ആഘോഷങ്ങൾക്ക് പൊലീസ് കടുത്ത നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
WhatsApp Invitation:
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
