സംസ്ഥാന പാതയിലെ റോഡ് തകർച്ചക്കെതിരെ ഓണനാളിൽ മാവേലിയുടെ വേറിട്ട പ്രതിഷേധം

പെരിന്തൽമണ്ണ: ഓണനാളിൽ പെരിന്തൽമണ്ണ–തൃശൂർ ദേശീയപാതയിലെ കട്ടുപ്പാറ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മാവേലിയുടെ വേറിട്ട പ്രതിഷേധം നടന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രവർത്തകർ മാവേലി വേഷം ധരിപ്പിച്ച് സമരം സംഘടിപ്പിച്ചത്. റോഡിലെ വലിയ കുഴിയിൽ ഇലയിട്ട് മാവേലിക്ക് ഓണസദ്യ വിളമ്പിയാണ് പ്രതിഷേധം വേറിട്ടതാക്കിയത്.

കെപിസിസി സെക്രട്ടറി വി. ബാബുരാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഓണത്തിന്റെ വേറിട്ട സന്ദേശം ഉയർത്തിയെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കിയത്.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse