കേരളത്തിൽ വൻകിട വാഹന തട്ടിപ്പ് കേസ് വെളിപ്പെട്ടു 🚨. ഓപ്പറേഷൻ നുംഖാർ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ കസ്റ്റംസ് പരിശോധനയിൽ 20-ഓളം ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു.
👉 ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്ത 198 ആഡംബര കാറുകളാണ് അന്വേഷണത്തിൽ പ്രധാന വിഷയം.
👉 നടന്മാരായ ദുൽഖർ സൽമാനും പൃഥ്വിരാജും ഉൾപ്പെടെ പ്രമുഖരുടെ വീടുകളിൽ പരിശോധന നടന്നു.
👉 കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും വാഹനങ്ങൾ വാങ്ങിയതായി കണ്ടെത്തൽ.
കേരളത്തിലെ 30 കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നു; പിന്നിൽ വൻ അന്തർദേശീയ റാക്കറ്റാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
