പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാക്കളെതിരെ കേസ്. പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തതായി റിപ്പോർട്ട്.
ബിജെപിയുടെ നിലവിലെ കൗൺസിലർ ജയലക്ഷ്മിയാണ് ഒന്നാം പ്രതി. പരാതിക്കാരനായ രമേശ് എന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിലെത്തിയ ഗണേഷ് രണ്ടാമത്തെ പ്രതിയുമാണ്.
കൂടാതെ 46-ാം വാർഡിലെ ബിജെപി സ്ഥാനാർഥി എം. സുനിൽ എതിരെയും പൊലിസ് കേസ് എടുത്തിട്ടുണ്ട്.
പരാതിപ്രകാരം,
കോൺഗ്രസ് സ്ഥാനാർഥി രമേശിനെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദം ചെലുത്തി പണം വാഗ്ദാനം ചെയ്തുവെന്നും വീട്ടിൽ അതിക്രമിച്ചു കയറലും തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനുള്ള ശ്രമവുമാണെന്നും ആരോപണം
രമേശിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
